കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സുജാലം എന്ന ഇ-ഓഫീസ് ഫയൽ മാനേജ്‌മെന്റ് സിസ്റ്റം, എസ്.യു മൊബൈൽ എന്ന സ്റ്റുഡന്റ് മൊബൈൽ ആപ്പ് എന്നിവ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട്, പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. ഇതോടെ സർവകലാശാലയിൽ പരീക്ഷ, ഫയൽ മാനേജ്‌മെന്റ്, വിദ്യാർത്ഥി സേവനം എന്നിവ ഓൺലൈനായി ചെയ്യാം. സർവകലാശാലയ്ക്ക് ലഭിക്കുന്ന എല്ലാ അപേക്ഷകളും ട്രാക്ക് ചെയ്യുവാനുള്ള ഓപ്ഷനും ഇ-ഓഫീസ് ഫയൽ മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണവിഭാഗം ജീവനക്കാർക്ക് ഫയൽ മാനേജ്‌മെന്റ് ആൻഡ് ട്രാക്കിംഗ് സിസ്റ്റത്തിൽ രണ്ടു ഘട്ടങ്ങളിലായി പരിശീലനവും നടന്നു.