കുറുപ്പംപടി: രായമംഗലം പഞ്ചായത്തിന്റ പരിധിയിൽ ആരെങ്കിലും കൊവിഡ് പോസിറ്റീവായാൽ വീട്ടിലെ മറ്റ് അംഗങ്ങളോ നേരിട്ട് സമ്പർക്കമുള്ളവരോ അതാത് വാർഡ് ചാർജുള്ള ആരോഗ്യപ്രവർത്തകർ വഴിയേ പരിശോധനയ്ക്ക് എത്താവൂ. രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും നിയന്ത്രണങ്ങൾ ഇല്ലാതെ ആശുപത്രിയിൽ പരിശോധന ഉൾപ്പെടെ പല കാര്യങ്ങൾക്കും വരുന്നുണ്ട്. ഇത് രോഗവ്യാപനം കൂടുവാൻ ഇടയാക്കും. ലക്ഷണങ്ങൾ ഉള്ളവരും സമ്പർക്കമുള്ളവരും വീട്ടിൽത്തന്നെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടർന്ന് ആവശ്യമെങ്കിൽ പരിശോധനയ്ക്കും മരുന്നിനുമായി ടെലിമെഡിസിനിൽ (നമ്പർ: 7594805042) ഡോക്ടറെ വിളിച്ച് മാർഗനിർദ്ദേശം തേടണം.
രോഗി സ്വയം തീരുമാനം എടുത്തു പരിശോധനയ്ക്ക് പോകുവാൻ പാടുള്ളതല്ല.
പോസിറ്റീവ് രോഗിയുടെ വീട്ടിൽ ഉള്ള കുടുംബാംഗങ്ങൾ അതാത് വാർഡ് ചാർജ് ഉളള ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസത്തിലും സമയത്തിലും മാത്രം എത്തിച്ചേരുക.
ആശുപത്രിയുടെ പുറകുവശത്തെ പുല്ലുവഴി റോഡിൽ കക്കാടൻ ഹോട്ടലിന് എതിർ വശത്തുള്ള ഗേറ്റിൽ കൂടെ മാത്രം എത്തിച്ചേരുക.