തൃക്കാക്കര: കൊവിഡ് വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് അയ്യനാട് സർവീസ് സഹകരണ ബാങ്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷംരൂപ സംഭാവന നൽകി. ബാങ്ക് ജീവനക്കാരുടെ രണ്ടുദിവസത്തെ വേതനമായ 49,000 രൂപയും സംഭാവനയായി നൽകി . ചെക്ക് ബാങ്ക് പ്രസിഡന്റ് അഡ്വ. ജയചന്ദ്രൻ അസി.രജിസ്ട്രാർ കെ. ശ്രീലേഖക്ക് കൈമാറി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.കെ. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാജമ്മ എന്നിവർ പങ്കെടുത്തു.