നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നിശ്ചലമായതിനെതിരെ ഡി.വൈ.എഫ്.ഐ നെടുമ്പാശേരി മേഖലാ കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
മേഖലാ സെക്രട്ടറി ബഹനാൻ കെ. അരീക്കൽ, ട്രഷറർ സജിൻ മുരളി, വൈസ് പ്രസിഡന്റ് ആദർശ് ശിവൻ, ലിബിൻ ബാബു, ജിനോയ് പോൾ, എബി, അജയകുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അതിർത്തിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യം നാലുദിവസമായി നിർത്തിവച്ചതിനാൽ ജനങ്ങൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽപോലും അണുനശീകരണം നടത്തിയിട്ടില്ല. എഫ്.എൽ.ടി.സി തുടങ്ങിയിട്ടില്ല. കൊവിഡ് വാക്‌സിനേഷൻ സെന്ററിന് സൗകര്യമില്ലെന്ന് പറഞ്ഞ് ഒന്നരമാസം വൈകിയാണ് വാക്‌സിനേഷൻ തുടങ്ങിയതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.