മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ കൊവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചുവന്ന സ്ഥാപനത്തിന്റെ അന്യ സംസ്ഥാനക്കാരനായ ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ വൺ സ്റ്റോപ്പ് ഷോപ്പ് ട്രാവൽ ഏജൻസി ഉടമ സഞ്ചിത്ത് മണ്ടാലിനെയാണ് മൂവാറ്റുപുഴ പൊലിസ് പിടികൂടിയത്. കൊവിഡ് പരിശോധനാ സൗകര്യമുളള നഗരത്തിലെയും കോട്ടയത്തെയും സ്വകാര്യ ആശുപത്രികളുടെ പേരിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഇവിടെ നിർമ്മിച്ച് നൽകിയിരുന്നു. സ്വകാര്യ ആശുപത്രികളുടെ പരാതിയിലാണ് പൊലിസ് പരിശോധന നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു ഇവിടത്തെ സ്ഥിരം ഇടപാടുകാർ. സി.ഐ കെ.എസ്. ഗോപകുമാർ, പ്രിൻസിപ്പൽ എസ് .ഐ. ശശികുമാർ, എസ് .ഐ എം.എ ഷക്കീർ എന്നിവരുടെ നേതൃത്വത്തിലായിരുന്ന പരിശോധന..