കളമശേരി: കൊവിഡ് വാക്സിൻ ചലഞ്ചിൽ കുസാറ്റിലെ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 1997ൽ ആരംഭിച്ച ആദ്യ ബാച്ചിലെ എം .ഐ .ബി വിദ്യാർത്ഥികൾ പങ്കാളികളായി. 1000 ഡോസ് വാക്സിന്റെ വിലയായ നാലു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് ഇവർ ചലഞ്ചിൽ പങ്കെടുത്തത്. ഇത് ആദ്യ ഗഡുവാണെന്നും തുടർന്ന് ഓരോ പൂർവ വിദ്യാർത്ഥിയും തന്റെ ഒരു സുഹൃത്തിനെ കൂടി ഉൾപ്പെടുത്തി ചലഞ്ചിൽ പങ്കെടുക്കുമെന്നും കൂട്ടായ്മയുടെ ജനറൽ കൺവീനർ അഡ്വ.രാജീവ് പുൽപ്പറമ്പിലും ജോ.കൺവീനർ ഡോ.സി.എസ്.മധുവും പറഞ്ഞു.