കൊച്ചി: ചേരാനല്ലൂർ സിഗ്‌നൽ ജംഗ്ഷനു സമീപത്ത് നിന്ന് ഏപ്രിൽ 20ന് ടിപ്പർ ലോറി മോഷ്ടിച്ച അഞ്ചംഗ സംഘത്തെ ചേരാനല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇടപ്പള്ളി പോണേക്കര മുഹമ്മദ് ബിലാൽ (25), ആലുവ യു.സി കോളേജിനു സമീപം അരുൺ റെജി (19), വാഴക്കാല പ്രവീൺ കുമാർ (39), കളമശ്ശേരി കുസാറ്റ് മനു (29), ആലുവ തുരുത്ത് സ്വദേശി റിഷാദ് (30) എന്നിവരാണ് പിടിയിലായത്.
മണൽമാഫിയയുമായി ബന്ധമുള്ള റിഷാദിന് വിൽക്കുകയായിരുന്നു ലോറി. നമ്പർ പ്ലേറ്റ് പെയിന്റടിച്ച് മറച്ച നിലയിൽ ലോറി ആലുവ ഭാഗത്തു നിന്ന് കണ്ടെടുത്തു. എറണാകുളം സെൻട്രൽ അസി. കമ്മിഷണർ എ.ജെ തോമസിന്റെ നിർദേശപ്രകാരം ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിജയരാഘവൻ പി.കെ, സബ്ബ് ഇൻസ്പെക്ടർമാരായ സന്തോഷ് മോൻ, കെ എം, എ.എസ്.ഐമാരായ വിജയകുമാർ, ഷിബു ജോർജ്ജ്, എസ്.സി.പി.ഒ പോൾ എൽ.വി, സിപിഒ മാരായ ശ്രീരാജ്, അനീഷ്, നിതിൻ ജോൺ, പ്രശാന്ത് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.