കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ നാഷണൽ ഹെൽത്ത് മിഷനും സി.എം.ഐ.ഡിയും ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കായി മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിൽ കൊവിഡ് പരിശോധന നടത്തി. സന്ധ്യയ്ക്കുശേഷം തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടന്നു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകമാണെന്ന് പ്രസിഡന്റ് എൻ.പി. അജയകുമാർ പറഞ്ഞു.