subhas

കൊച്ചി: എറണാകുളം നഗരത്തി​ലെ വി​വി​ധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സാരഥി​യും വൈറ്റില ക്വാളിറ്റി ഓട്ടോ സർവീസ് പെട്രോൾപമ്പ് ഉടമയുമായ വൈറ്റില തറയിൽ വീട്ടിൽ ടി.വി.സുഭാസ് (72) നി​ര്യാതനായി​. ബുധനാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പെട്രോൾ പമ്പിലേക്ക് പോകുന്നതിന് റോഡ് മുറി​ച്ചു കടക്കുന്നതി​നിടെ വൈറ്റി​ല ജംഗ്ഷനി​ൽ ബൈക്കിടിച്ച് പരി​ക്കേറ്റതി​നെ തുടർന്നാണ് മരണം. നെട്ടൂർ ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചെങ്കിലും രാത്രി 10 മണിയോടെ മരിച്ചു. സംസ്കാരം ഇന്നലെ തൃപ്പൂണി​ത്തുറ ശ്മശാനത്തി​ൽ നടത്തി​.

എറണാകുളം ശ്രീനാരായണ ക്ലബ്ബ് പ്രസിഡന്റ്, ഗുരു ചൈതന്യ ക്ലബ്ബ് പ്രസിഡന്റ്, ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സച്ചി ദേവി. മക്കൾ: ഹരി, ദിവ്യ. മരുമക്കൾ: ജാനു, ഉണ്ണി.