അങ്കമാലി: യുവമോർച്ചയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പിന് യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജേഷ് പറക്ക നേതൃത്വം നൽകി. ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡന്റ് മനോജ് നാരായണൻ, പി.എൻ സതീശൻ, സലീഷ് ചെമ്മണ്ടൂർ, അനീഷ് രാമചന്ദ്രൻ ,ഗൗതം ചന്ദ്രൻ, നഗരസഭ കൗൺസിലർ സന്ദീപ് ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു.