അങ്കമാലി: എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് തിരികെപ്പോകുന്ന വിദ്യാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ബോധവത്കരണ ലീഫ്‌ലെറ്റും ഹാൻഡ് വാഷും മാസ്‌കും നൽകി. അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പരിപാടി. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മേരി വർഗീസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബിജു പൂപ്പത്ത്, എം.എ. സുലോചന, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുധിൻ പൂപ്പത്ത്, റിൻസ് ജോസ്, ജിജോ, തോമസ് എന്നിവർ നേതൃത്വം നൽകി.