youth
യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റീത്തുവെച്ച് പ്രതിഷേധിക്കുന്നു

കിഴക്കമ്പലം: കൊവിഡ് പ്രതിരോധത്തിൽ കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി നിഷ്‌ക്രിയ നിലപാട് സ്വീകരിക്കുന്നതായി ആരോപണം. യൂത്ത് കോൺഗ്രസ് പട്ടിമ​റ്റം, കുന്നത്തുനാട് മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് കെ.കെ. മീതിയിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം.പി. മുഫ്‌സൽ, ടി.എ. റംഷാദ്, ഷാഹിർ ഇബ്രാഹിം, അസീസ് മൂണെലിമുകൾ, എം.ബി. യൂനുസ്, മായ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.