കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ എഫ്.എൽ.ടി.സി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടം. പൊതുപ്രവർത്തകനായ മനോജ് മനക്കേക്കരയാണ് പി.പി.ഇ കിറ്റിട്ട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചത്. പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രാഥമിക ചികിത്സയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. നേരത്തെ പെരിങ്ങാലയിൽ എഫ്.എൽ.ടി.സി തുടങ്ങിയിരുന്നു. എന്നാൽ രണ്ടാംവ്യാപനത്തിൽ ഭരണസമിതി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.