കൊച്ചി: കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴി സൗജന്യമായി ചെയ്യാം. ഇതിനായി ഐ.ടി.മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. പക്ഷേ അക്ഷയ സെന്റർ സംരംഭകർ ഇതിനെതിരെ രംഗത്തുവന്നു. വാക്സിൻ രജിസ്ട്രേഷനും പ്രിന്റിനും കൂടി 10 രൂപ വീതം 20 രൂപയാണ് ആകെ വാങ്ങുന്നത്. കൊവിഡുകാലത്ത് അക്ഷയ കേന്ദ്രം ജീവനക്കാർക്കുള്ള ഏക വരുമാനം കൂടിയാണിത്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംരംഭകർ.
2019ലെ മസ്റ്റിറിംഗ്, തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വെബ് കാസ്റ്റിംഗ് എന്നിവയുടെ ഫണ്ട് ഐ.ടി.മിഷനിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ വാക്സിൻ രജിസ്ട്രേഷനും സൗജന്യമായി നൽകണം എന്ന് പറയുന്നത് അനീതിയാണെന്നും അക്ഷയ കേന്ദ്രം സംരംഭകൻ എം.എ.കമൽ ദേവ് പറഞ്ഞു.