കളമശേരി: കൊവിഡ് വാക്സിനേഷൻ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഏലൂർ നഗരസഭയുടെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് അധികഡോസ് വാക്സിൻ ആവശ്യപ്പെട്ട് ചെയർമാൻ കളക്ടർക്ക് കത്ത് നൽകി. വ്യവസായ മേഖലയായതിനാൽ ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും താമസിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി വാഹനങ്ങൾ എത്തിച്ചേരുന്ന സ്ഥലമായതിനാലും അടിയന്തരമായി പരിഹരിക്കണമെന്നാണാവശ്യം.