മൂവാറ്റുപുഴ: നഗരസഭയിൽ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണത്തിന് ഓവർസിയർ (1) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിന് മേയ് 6 രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിംഗ്/ തത്തുല്യമായ മറ്റ് യോഗ്യതകൾ. ഉദ്യോഗാർത്ഥികൾ അന്ന് നിശ്ചിത സമയത്ത് യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മുനിസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.