മൂവാറ്റുപുഴ: താലൂക്ക് എയ്ഡഡ് സ്കൂൾ എംപ്ലോയീസ് സഹകരണസംഘം പ്രസിഡന്റായി.ബിജു കെ ജോണിനെ തിരഞ്ഞെടുത്തു. കോഴിപ്പിള്ളി കാരമല സെന്റ് പീറ്റേഴ്സ് യു.പി സ്കൂളിലെ അദ്ധ്യാപകനാണ്. മൂവാറ്റുപുഴയിൽ സംഘത്തിനായി വാങ്ങിയ സ്ഥലത്ത് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കുവാൻ പുതിയ ഭരണസമിതി ശ്രമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.