കളമശേരി: കുസാറ്റിൽ നിന്നും വിരമിക്കുന്ന ഡോ.ആർ.ശശിധരന് ഹിന്ദി വകുപ്പ് യാത്രയയപ്പ് നൽകി. ഹിന്ദി നാടക സാഹിത്യം എന്ന വിഷയത്തിൽ വെബ്ബിനാറും സംഘടിപ്പിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രൊഫസർമാരായ ഡോ.കെ.അജിത, ഡോ.ഗിരീഷ് കുമാർ, ടി.എൻ.വിശ്വംഭരൻ, ഷമീം അലിയാർ, അച്ചുതൻ ,എൻ.ജി.ദേവകി, വി.ജി.ഗോപാലകൃഷ്ണൻ, എൻ.കെ.വാസുദേവൻ, കെ.ജി.മുരളീധരൻ എന്നിവർ സംസാരിച്ചു.
വൈസ് ചാൻസലർ ഇൻ ചാർജ്, ഐ.ആർ.എ.എ. ഡയറക്ടർ, ഡീൻ, ഹിന്ദി വകുപ്പു മേധാവി, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, എന്ന ചുമതലകൾ വഹിച്ചിട്ടുള്ള ശശിധരൻ സിൻഡിക്കേറ്റംഗമാണ്.