കോലഞ്ചേരി: കൊവിഡ് മുൻകരുതലിന്റെ ഭാഗമായി എറണാകുളം, ഇടുക്കി ജില്ലകളിലെ ബി.എസ്.എൻ.എൽ കസ്​റ്റമർ സർവീസ് സെന്ററുകളുടെ പ്രവർത്തന സമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മേയ് ഒന്നുമുതൽ രാവിലെ 9മുതൽ 1വരെ ആയിരിക്കുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. റീചാർജ്, ബിൽ പേയ്‌മെന്റ് സേവനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെയും മൈ ബി.എസ്.എൻ.എൽ മൊബൈൽ ആപ്പുവഴിയും നടത്താം.