കൊച്ചി:കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് സി.പി.ഐ എം.എൽ (റെഡ്ഫ്ളാഗ്) ആവശ്യപ്പെട്ടു.എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിൽ മേഖലതിരിച്ചും ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്റുകൾ സ്ഥാപിക്കുക,ബ്ളോക്ക്,മേഖല തലങ്ങളിൽ ഇതിന്റെ നിരീക്ഷണത്തിനായി ജനകീയസമിതികൾ രൂപീകരിക്കുക, കമ്മ്യൂണിറ്റി കിച്ചണുകൾ പുനസ്ഥാപിക്കുക, ഓരോ രോഗിയുടെയും വീട്ടിൽ മരുന്നും ഭക്ഷണവും സൗജന്യമായി എത്തിക്കണമെന്നും ജില്ല സെക്രട്ടറി ചാൾസ് ജോർജ് പറഞ്ഞു.