പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്ററിന്റെ (ഡി.സി.സി) പ്രവർത്തനം ഉടൻ ആരംഭിക്കും. ഇതിനായി പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിട്ടുനൽകാമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ട്. വീടുകളിൽ കഴിയാൻ സൗകര്യമില്ലാത്ത അധികം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. സെന്ററിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കും. ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും സ്കൂൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.