നെടുമ്പാശേരി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, വാക്‌സിൻ കൂടുതൽ ലഭ്യമാക്കുവാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ലോക്കൽ സെക്രട്ടറി ടി.എ. ഇബ്രാഹിംകുട്ടി, ഏരിയാ കമ്മിറ്റിഅംഗങ്ങളായ ഇ.എം. സലിം, പി.ജെ. അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.