കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സർവീസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) ആറു മുതൽ 10 വരെ മെട്രോ സർവീസ് നടത്തും. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളിൽ 14 മിനിറ്റ് ഇടവിട്ടുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ എട്ടു മുതൽ 10 വരെ 15 മിനിറ്റ് ഇടവിട്ട് മെട്രോ സർവീസ് നടത്തും.