കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ ഡൊമിസലറി കെയർ സെന്റർ (ഡി.സി.സി) പ്രവർത്തന സജ്ജമായി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് 25 കിടക്കളോടെ സെന്റർ പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പിൽ നിന്ന് ജീവനക്കാരെ നിയമിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡന്റ് സി.ആർ. പ്രകാശൻ അറിയിച്ചു. ഇതോടൊപ്പം നീറാംമുകൾ പള്ളിയുടെ ഹാളിൽ സി.എഫ്.എൽ.ടി.സി തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. വൈകാതെ പ്രവർത്തനം ആരംഭിക്കും.