പുത്തൻകുരിശ്: മുഖ്യമന്ത്റിയുടെ വാക്സിൻ ചലഞ്ചിലേക്ക് വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ശ്രീകുമാർ എസ്.പിള്ള ഒരുലക്ഷംരൂപ കൈമാറി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഏറ്റുവാങ്ങി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ, വടവുകോട് ഫാർമേഴ്‌സ് സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചൻ, ജൂബിൾ ജോർജ്, വി.എസ്. ബാബു, വിഷ്ണു വിജയൻ, പി.ടി. അജിത്ത് എന്നിവർ സംബന്ധിച്ചു.