കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏലൂർ നഗരസഭ പത്തുലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചു. ഓൺലൈനായി അടിയന്തര കൗൺസിൽ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. മഞ്ഞുമ്മൽ കാർമ്മൽ ഹാളിൽ ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കാനും തീരുമാനിച്ചു. അജണ്ടയിൽ ഉൾപ്പെടുത്താതെയും , കൗൺസിലിൽ ചർച്ച ചെയ്യാതെയും 10 ലക്ഷം രൂപ കൊടുക്കാൻ ഏകപക്ഷീയമായ തീരുമാനം എടുത്തതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് എൻ.ഡി.എ , യു.ഡി.എഫ് , കൗൺസിലർമാർ ഒപ്പ് വച്ച് വിയോജനക്കുറിപ്പ് നൽകി.