കൊച്ചി: കൊവിഡ് ചികിത്സയ്ക്കാവശ്യമായ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ' ഓക്‌സിജൻ വാർ റൂം' പ്രവർത്തനമാരംഭിച്ചു. ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് യഥാസമയം ഓക്‌സിജൻ എത്തിക്കുകയാണ് ലക്ഷ്യം.

ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനുള്ള ഷിഫ്റ്റിംഗ് കൺട്രോൾ റൂം, ഡാറ്റാ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി.കലൂർ മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് രണ്ട് വാർ റൂമുകളും പ്രവർത്തിക്കുന്നത്. 80 ജീവനക്കാരാണ് ഇവിടെയുള്ളത്.