elephat
തൊഴിലാളികൾക്ക് ഭീഷണിയായി നിൽക്കുന്ന കാട്ടാന

.കാലടി: പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള കല്ലാല വെറ്റിലപ്പാറ റബർ എസ്‌റ്റേറ്റിൽ കാട്ടാനകളുടെ ആക്രമണം വ്യാപകമാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചു. നിരവധി തൊഴിലാളികൾ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിലാണ്.

ആനകൾ പുലർച്ചെ റോഡിലിറങ്ങി നിൽക്കുന്നതിനാൽ തോട്ടം തൊഴിലാളികൾ ജോലിക്ക് പോകുന്നതിനും വാഹനഗതാഗതത്തിനും വിഷമിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവനും സുരക്ഷിതത്വത്തിനും യാതൊരുവിലയും പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജ്മെന്റോ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റോ കാണിക്കുന്നില്ലന്ന് സി.ഐ.ടി.യു സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ സി.കെ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.