പറവൂർ: വയറിംഗ് തൊഴിലാളികൾക്ക് അത്യാവശ്യം ജോലിചെയ്യാൻ അനുമതി വേണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് സമയത്തും അത്യാവശ്യം വേണ്ട ഘടകമാണ് വൈദ്യുതി. ഐ.ഡി കാർഡും ലൈസൻസും കൈയിൽകരുതി അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങി അറ്റകുറ്റപ്പണികൾ ചെയ്യാൻ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് അനുമതി ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനൽകി. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ ലാൻസൺ ചെമ്മശേരി അദ്ധ്യക്ഷത വഹിച്ചു.