കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ മൂന്നോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ തിങ്കളാഴ്ച വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല. ചോറൂണ് ,തുലാഭാരം മുതലായ വഴിപാടുകൾ നടത്തുന്നതല്ല. പത്ത് വയസിന് താഴയുള്ള കുട്ടികളും മുതിർന്ന പൗരന്മാരേയും ക്ഷേത്ര മതിൽക്കകത്ത് പ്രവേശിപ്പിയ്ക്കുകയില്ലെന്ന് ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ദേവസ്വം ആഫീസർ എ. ആർ. രാജീവ് എന്നിവർ സംയുക്തമായി അറിയിച്ചു.