ആലുവ: ക്വാറന്റെയിൻ ലംഘിച്ച മദ്ധ്യവയസ്‌കനെതിരെ പൊലീസ് കേസെടുത്തു. കല്ലുർക്കാട് വെള്ളാരംകുത്ത് കോളനിയിൽ തോമസ് ദേവസിക്കെതിരെയാണ് (ബേബിച്ചൻ - 50) കല്ലൂർക്കാട് പൊലീസ് എപ്പിഡമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരം കേസെടുത്തത്.
ക്വാറന്റെെൻ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ റൂറൽ ജില്ലയിൽ 115 കേസുകൾ രജിസ്റ്റർചെയ്തു. 35 പേരെ അറസ്റ്റുചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1813 പേർക്കെതിരെയും സാമൂഹ്യഅകലം പാലിക്കാത്തതിന് 1674 പേർക്കെതിരെയും നടപടി സ്വീകരിച്ചു. മൂന്നു വാഹനങ്ങൾ കണ്ടുകെട്ടി.