നെടുമ്പാശേരി: റബ്ബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ തേനീച്ചവളർത്തലിൽ ഈമാസം നാലിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഓൺലൈൻ പരിശീലനം നൽകുന്നു. ജി.എസ്.ടി. രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് പരിശീലനഫീസ് 119 രൂപയാണ്. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള കേരളീയർക്കും കേരളത്തിന് പുറത്തുള്ളവർക്കും 118 രൂപ ആയിരിക്കും ഫീസ്.
ഡയറക്ടർ (ട്രെയിനിംഗ്), റബ്ബർബോർഡ് എന്ന പേരിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ കോട്ടയം റബ്ബർബോർഡ് ബ്രാഞ്ചിലെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് പരിശീലനഫീസ് നേരിട്ട് അടയ്ക്കാം. മൂന്നിന് വൈകിട്ട് അഞ്ചിന് രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് അവസരം. ഫോൺ: 04812353127
.