kit
ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗബാധിത വീടുകളിൽ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണ വാഹനം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു

നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് വ്യാപനം തീവ്രമായമായ സാഹചര്യത്തിൽ പഞ്ചായത്തിലെ രോഗബാധിതരുടെ വീടുകളിൽ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് അരിയും പച്ചക്കറികളും നൽകി. ഭക്ഷണ സാധനങ്ങളുമായി പോകുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ നിർവഹിച്ചു. സെക്രട്ടറി ജെമി കുര്യാക്കോസ്, ബോർഡ് അംഗങ്ങളായ എം.കെ. പ്രകാശൻ, സി.വി. ബിനീഷ്, മിനി ശശികുമാർ ,ഇ.ഐ. മജീദ്, കെ.ബി. മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.