കൊച്ചി: മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് 500 രൂപയിൽ താഴെ മാത്രം ഈടാക്കുമ്പോൾ കേരളത്തിൽ 1700 രൂപ ഈടാക്കുന്നത് കൊള്ളയാണെന്ന് ആംആദ്മി പാർട്ടി.
കൊവിഡ് മൂലം സാമ്പത്തികമായി തകർന്നിരിക്കുന്ന കേരളത്തിലെ ലക്ഷകണക്കിന് ജനങ്ങളാണ് ദിവസവും ടെസ്റ്റ് നടത്തുന്നത്. ഒരു കുടുബത്തിലെ നാലോ അഞ്ചോ പേരെ ടെസ്റ്റ് നടത്തുമ്പോൾ പതിനായിരങ്ങളാണ് ചെലവാക്കേണ്ടി വരുന്നത്. മാസം പതിനായിരത്തിൽ താഴെ വരുമാനമുള്ള ജനങ്ങളെ ഇത് സാരമായി ബാധിക്കും. ഇത് മുന്നിൽ കണ്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് എറണാകുളം മണ്ഡലം കോഓാർഡിനേറ്റർ ജോസ്മി ജോസ്, തൃക്കാക്കര മണ്ഡലം കോഓർഡിനേറ്റർ ഫോജി ജോൺ, കൊച്ചി മണ്ഡലം കോഓർഡിനേറ്റർ ജോർജ് കാളിപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.