കൊച്ചി: ക്ഷീരകർഷകക്ഷേമനിധി അംഗങ്ങളായ കർഷകർക്ക് കൊവിഡ് ബാധിക്കുകയോ, നിരീക്ഷണത്തിൽ കഴിയുകയോ ചെയ്താൽ അനുവദിച്ചിരുന്ന ധനസഹായം നിർത്തൽ ചെയ്തുകൊണ്ട് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് മിൽമ, എറണാകുളം മേഖലാ യൂണിയൻ ക്ഷീര വികസന വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കത്ത് ഡയറക്ടർക്ക് നൽകിയതായി മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു. 10,000 രൂപ വരെയുള്ള ധനസഹായമാണ് നിർത്തലാക്കിയത്. ഉത്തരവ് പുനഃപരിശോധിച്ച് നിലവിൽ കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം പുന:സ്ഥാപിക്കണമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ആവശ്യപ്പെട്ടു.