മുളന്തുരുത്തി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മുളന്തുരുത്തി ടൗൺ ഇന്നലെ ഹർത്താലിലെന്ന പോലെ വിജനമായിരുന്നു. അത്യാവശ്യ സാധങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലെത്തിയതോടെയാണ് പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിൽപെട്ടത്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തും ആരോഗ്യ വിഭാഗവും പൊലീസും രംഗത്ത് എത്തിയതോടെ എല്ലാ ഇടറോഡുകളിലും സഞ്ചാരം നിയന്ത്രിച്ചു. പൊലീസ് പരിശോധനയും കർശ്ശനമാക്കി.പ്രാഥമിക ചികിത്സാ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു. രോഗത്തെ നിയന്ത്രിക്കുവാൻ എല്ലാവരും നിലവിലുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ: പി.എസ് ഷാജി അഭ്യർത്ഥിച്ചു. |