കോതമംഗലം: ഡ്രൈവറില്ലെന്ന കാരണം പറഞ്ഞ് ഏഴുമാസമായി പൂട്ടിയിട്ടിരുന്ന പാലിയേറ്റീവ് കെയർ വാഹനത്തിന് പഞ്ചായത്തു അധികൃതർ അടിയന്തരമായി താത്കാലിക ഡ്രൈവറെ നിയമിച്ചു. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഡീൻ കുര്യാക്കോസ് എം.പിയുടെ പ്രാദേശിക വികസനപദ്ധതി പ്രകാരം അനുവദിച്ച വാഹനം പൊതുജനങ്ങൾക്ക് പ്രയോജനമില്ലാതെ കുടുംബാരോഗ്യകേന്ദ്രത്തിന്റ അകത്ത് കിടക്കുകയായിരുന്നു. ഏഴുമാസങ്ങൾകഴിഞ്ഞ് വാഹനം എത്തിയതിന്റ സന്തോഷത്തിലാണ് പാലിയേറ്റീവ് അംഗങ്ങൾ.