കൊച്ചി: കൊവിഡ് രോഗികൾക്കും, ക്വാറന്റൈനിലുളളവർക്കുമായി കോർപ്പറേഷൻ നടത്തുന്ന ഭക്ഷണ വിതരണം ടി.ഡി.എം. ഹാളിൽ സി.പി.ഐ. ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. 4111 ഭക്ഷണപൊതികളാണ് ഇന്നലെ വിതരണം ചെയ്തത്.
മേയർ അഡ്വ.എം.അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്റ്റാൻറിംഗ് കമ്മിറ്റിചെയർമാൻമാരായ ഷീബലാൽ, വി.എ. ശ്രീജിത്ത്, കൗൺസിലർമാരായ സി.എ. ഷക്കീർ, കരയോഗം സെക്രട്ടറി രാമചന്ദ്രൻ (വേണു), സി.ജി.രാജഗോപാൽ എന്നിവർ പങ്കെടുത്തു.
സി.എഫ്.എൽ.ടി.സി. നടത്തിപ്പ് ഉൾപ്പെടെയുളള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്‌കൈ ലൈൻ ഫൗണ്ടേഷൻ ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകി. കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ 100 കിടക്കകളും ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിലെ തൊഴിലാളികൾ, കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഇൻഡസ്ട്രി എന്നിവർ അരിയും കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ 20,000 പാക്കിംഗ് കണ്ടെയിനറുകളും ഡബ്ല്യു.എം.എഫ്. ജില്ലാകമ്മിറ്റി 5000 കണ്ടെയിനറുകളും സംഭാവനയായി നൽകി