കൊച്ചി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ 21 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നാളെ സംസ്ഥാന വ്യാപകമായി രക്തദാനക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ അറിയിച്ചു. ജില്ലാ, മേഖല, പ്രസ് ക്ളബ് തലത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രക്തബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പരിഗണിച്ചാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. ഐ.ജെ.യു സെക്രട്ടറി ജനറൽ ജി. പ്രഭാകരൻ പാലക്കാടും ഐ.ജെ.യു സെക്രട്ടറി യു. വിക്രമൻ തിരുവനന്തപുരത്തും ക്യാമ്പിൽ പങ്കെടുക്കും.