തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ സ്ഥാപനങ്ങൾ അടയ്ക്കുന്ന സമയം അഞ്ചായി ചുരുക്കി. ആദ്യം രാവിലെ 7 മുതൽ 7.30 വരെയായിരുന്നു. എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായതോടെ സമ്പൂർണ ലോക്ക് ഡൗൺ പ്രതീതിയാണുള്ളത്. വാർഡിനു മുന്നിൽ പൊലീസ് പോസ്റ്റ് സ്ഥാപിച്ച് കാവലുണ്ടെങ്കിലും എല്ലാ വാർഡുകളിലും പൊലീസ് സാന്നിദ്ധ്യം ഉറപ്പിക്കാൻ വേണ്ടത്ര പൊലീസുകാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാലും ഉള്ള ജീവനക്കാർ സ്റ്റേഷൻ വാഹനത്തിലും സ്വന്തം ഇരുചക്രവാാഹനങ്ങളിലും പട്രോളിംഗ് ശക്തതമാക്കിയിട്ടുണ്ട്. ആശ്രയമില്ലാത്തവർക്ക് മരുന്നും ഭക്ഷണവും നൽകുന്നതിലും പൊലീസ് ക്രിയാത്മകമാണ്. രോഗ ബാധയില്ലാത്ത വീടുകളിൽ നിന്ന് ജോലിക്കാർ മാത്രമാണ് പുറത്ത് പോകാൻ പൊലീസ് അനുവദിക്കുന്നത്.