മൂവാറ്റുപുഴ: മരണാനന്തര ചടങ്ങിനായി നീക്കിവെച്ച തുക കുടുംബാംഗങ്ങൾ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ഇൗസ്റ്റ് മാറാടി കുരുക്കുന്നപുരം മാർത്തമറിയം പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസിന്റെ മരണാനന്തര ചടങ്ങിനായി നീക്കിവെച്ചിരുന്ന പതിനായിരം രൂപയാണ് കൈമാറിയത്. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഫാ. കുര്യാക്കോസിന്റെ 40-ാം ചരമദിനത്തിൽ ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു. ഭാര്യ റെജി കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരമാണ് വാക്സിൻ ചലഞ്ചിലേക്ക് തുക നൽകിയത്. റെജികുര്യാക്കോസ് കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിന് വീട്ടിൽവെച്ച് തുക കൈമാറുകയായിരുന്നു. ഫാ. കുര്യാക്കോസിന്റെ മക്കളായ ഗോഡ്സി, ഗോഡ്സൺ, മരുമക്കളായ ലവിൻ, അനു, കൊച്ചുമക്കൾ, സഹോദരൻ എം.സി. മത്തായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക നൽകിയത്.