ibrahim-kunju

കൊച്ചി: പാലാരിവട്ടം ഫ്ളൈ ഒാവർ അഴിമതിക്കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവു തേടി മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനും എം.എൽ.എ ക്വാർട്ടേഴ്സ് ഒഴിയാനുമായി തിരുവനന്തപുരത്തേക്ക് പോകാൻ അനുമതി തേടിയാണ് ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്. രാജ്യസഭയിലേക്ക് മത്സരിച്ച സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ഹർജി തള്ളിയത്. കാൻസറിന് ചികിത്സയിലാണെന്നതു കണക്കിലെടുത്താണ് എറണാകുളം ജില്ലയ്ക്ക് പുറത്തു പോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.