കൊച്ചി: ബ്രഹ്മത്തെയും മനുഷ്യനെയും സർവജീവരാശികളെയും ദൈവസത്തായി കണ്ട് അതിൽ ലയിച്ചുചേർന്ന് വിശ്വഗുരുവായി പ്രകാശിക്കാൻ ഗുരുദേവന് സാധിച്ചുവെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. തൃപ്പൂണിത്തുറ പുതിയകാവ് ശ്രീനാരായണ കുടുംബ യൂണിറ്റ് നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരു സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുക മാത്രമല്ല പ്രായോഗിക വേദാന്തം ചമക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രി ഷാജി വൈദീക കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ശ്രീനാരായണ ഗുരുദേവ കുടുംബ യൂണിറ്റിന്റെ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡന്റുമായ സനിൽ പൈങ്ങാടൻ, ക്ഷേത്ര നിർമ്മാണ സമതി ചെയർമാൻ അരവിന്ദാക്ഷൻ ചക്കരെഴുത്ത്, ഗുരുദേവ യൂണിറ്റ് വൈസ് പ്രസിഡന്റ് അനൂപ് പതിയപറമ്പിൽ, സെക്രട്ടറി ശശി കൊടുംതല, ജോയിന്റ് സെക്രട്ടറി ബിജി സാബു, ട്രഷറർ വത്സല ദാസൻ, കൺവീനർ സതീശൻ പൈങ്ങാട്ടിൽ, ജോയിന്റ് കൺവീനർ അനീഷ് കളരിക്കൽ, ഖജാൻജി അനിൽ വൈശ്യത്തുവെളി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി. 108 കലശാഭിക്ഷേകവും ഗുരു പൂജയും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.