കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസുകൾ കൊണ്ടുപോകുന്നത് നഗരസഭ ചെയർപേഴ്സൺ തടഞ്ഞു. രാവിലെയാണ് മൂന്നു ബസുകൾ കൊണ്ടുപോകുവാൻ പിറവം കൂത്താട്ടുകുളം ഡിപ്പോയുടെ ചുമതലയുള്ള എൻജിനീയറെത്തിയത്. സ്ഥലത്തെത്തിയ ചെയർപേഴ്സൺ വിജയ ശിവൻ ബസുകൾ കൊണ്ടുപോകുന്നത് തടഞ്ഞ് പ്രതിഷേധമറിയിച്ചു.
കൗൺസിലർമാരായ സണ്ണി കുര്യാക്കോസ്, അനിൽ കരുണാകരൻ, പ്രിൻസ് പോൾ ജോൺ, മുൻ കൗൺസിലർ ഫെബീഷ് ജോർജ്, എം.ആർ. സുരേന്ദ്രനാഥ് എന്നിവരും ഡിപ്പോയിൽ എത്തി.
പകരം ബസുകൾ നൽകാതെ ഡിപ്പോയിലെ ബസുകൾ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് കൗൺസിലർമാരും നിലപാടെടുത്തു. ഇതോടെ അധികൃതർ പിന്മാറി.