malathy-93

തൃപ്പൂണിത്തുറ: മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ പരേതനായ കെ എ ചന്ദ്രഹാസന്റെ ഭാര്യ തേവരക്കാവ് 'സീമ' യിൽ റിട്ട. ഡി.ഇ.ഒ മാലതി ചന്ദ്രഹാസൻ (93) ഡൽഹിയിൽ മകളുടെ വസതിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. തൃപ്പൂണിത്തുറ ശ്രീപൂർണ സംഗീത സഭയുടെ മുൻ വൈസ് പ്രസിഡന്റും സംഗീതജ്ഞയും ചിത്രകാരിയുമായിരുന്നു. കെ എ ചന്ദ്രഹാസൻ സി പി ഐ ജില്ലാ കൗൺസിൽ അംഗം, കേരള സംഗീത നാടക അക്കാഡമി അംഗം, ഇപ്ര സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: പരേതനായ ജയചന്ദ്രൻ, ഷൈലജ (പ്രൊഫസർ, ഡൽഹി യൂണിവേഴ്‌സിറ്റി),​ വാസന്തി (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യു.എസ്.എ)