കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം 31 പേർക്ക് കൂടി പി.എച്ച്.ഡി ബിരുദം നൽകാൻ തീരുമാനിച്ചു. സോഷ്യോളജി വിഭാഗത്തിലെ അശ്വതി കുഞ്ഞുമോൻ, എം.എസ് സമീന, ആർ. ശൈലേന്ദ്ര വർമ്മ; സൈക്കോളജി വിഭാഗത്തിലെ ലിമ രാജ്, കെ.കെ. ഉണ്ണിമോൾ; സംസ്‌കൃതം ന്യായം വിഭാഗത്തിലെ പി.ജെ. പ്രീജ, കെ.എൻ. സുനിത, ടി.പി. സരിത, സംസ്‌കൃതം വ്യാകരണം വിഭാഗത്തിലെ എ.വി. സരിത; സംസ്‌കൃതം വേദാന്തം വിഭാഗത്തിലെ എസ്. ലത, എൻ. ഉല്ലാസ്, വി.എം. ശാന്തിനി, ഹിന്ദി വിഭാഗത്തിലെ ലക്ഷ്മി എസ്. നായർ, ആർ. ഹരിപ്രിയ, കെ.യു. കണ്ണൻ, ലിജി കെ ജോസ്, മലയാളം വിഭാഗത്തിലെ മരിയ പോൾ, സി.കെ. ദിവ്യ, യാക്കോബ് തോമസ്, വി. അനീസുദ്ദീൻ അഹമ്മദ്, പി.എസ്. രാജി, പി. വിഷ്ണുരാജ്, മായ എസ്. നായർ; ഇംഗ്ലീഷ് വിഭാഗത്തിലെ അൻസ ആൻഡ്രൂസ്, സംസ്‌കൃതം സാഹിത്യ വിഭാഗത്തിലെ നീതു കൃഷ്ണൻ, എം. ജെൻസി, ശാരിക ശശി; ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലെ സി.പി. ബാബു, എം.കെ. ബോസ്, ഹിസ്റ്ററി വിഭാഗത്തിലെ എം.സി. വിനയൻ; ആയുർവേദ വിഭാഗത്തിലെ ഇട്ടൂപ്പ് ജെ അഞ്ചേരിൽ എന്നിവർക്കാണ് പി.എച്ച്.ഡി ബിരുദം നൽകുവാൻ തീരുമാനിച്ചത്.