കൊച്ചി: കൊവിഡ് വാക്‌സിൻ ചലഞ്ച് ഏറ്റെടുത്ത് കൊച്ചി സർവകലാശാലാ സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആദ്യ ബാച്ച് വിദ്യാർത്ഥികൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയിരം ഡോസ് വാക്‌സിനുള്ള തുകയായ നാലു ലക്ഷം രൂപയാണ് കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്‌ററഡീസ് പൂർവവിദ്യാർത്ഥികൾ കൈമാറിയത്. കുസാറ്റിലെ മറ്റു വകുപ്പുകളിലെ പൂർവവിദ്യാർത്ഥികൾ കൂടി വാക്‌സിൻ ചലഞ്ച് ഏറ്റെടുക്കണമെന്ന് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്‌ററഡീസ് പൂർവവിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികൾ അഭ്യർത്ഥിച്ചു.