തൃപ്പൂണിത്തുറ : മിനി ബൈപാസ്സിൽ തട്ടപ്പിള്ളി പാലത്തിനു സമീപം മാലിന്യം നിക്ഷേപിച്ച പ്രദേശം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർമാരായ അലറ്റ്. സി.ആർ, ഫാരിസ് .കെ.ആർ. തുടങ്ങിയവർ സന്ദർശിച്ചു. ഇതു മൂലമുണ്ടാകാവുന്ന മാലിന്യ പരിസ്ഥിതി പ്രശ്നങ്ങൾ ട്രുറയുടെ ഭാരവാഹികളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തി. കാലവർഷത്തിന് മുമ്പ് പുഴകൾ മലിനമാകാതെ മാലിന്യം മാറ്റി പഴയ സ്ഥിതി പു:നസ്ഥാപിക്കണമെന്ന് ട്രുറ ആവശ്യപ്പെട്ടതായി ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും അറിയിച്ചു.

ഫോട്ടോ : മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികൾ മിനി ബൈപാസ് പ്രദേശത്തെ മാലിന്യക്കൂമ്പാരം സന്ദർശിക്കുന്നു.