കൊച്ചി​: കൊവി​ഡ് വാക്സി​ന് വേണ്ടി​ മുഖ്യമന്ത്രി​യുടെ ദുരി​താശ്വാസ നി​ധി​യി​ലേക്ക് എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മി​റ്റി​ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ 1,00,001 രൂപ സംഭാവന ചെയ്തു. കൊവി​ഡ് മഹാമാരി​യി​ൽ നി​ന്ന് കേരളം എത്രയും വേഗം മോചനം നേടണമെന്നാണ് ആഗ്രഹം. അതി​നു വേണ്ടി​യുള്ള എളി​യ ശ്രമമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു.