bridge

കളമശേരി: കടുങ്ങല്ലൂർ പഞ്ചായത്തിൽ നിന്ന് ഏലൂർ നഗരസഭയിലേക്ക് കടക്കുന്ന പാതാളം റഗുലേറ്റർ കം ബ്രിഡ്ജ് അടച്ചു. രണ്ടു കേബിൾ റീൽ ഇരുവശത്തും വച്ച് പ്ലാസ്റ്റിക് കയർ കെട്ടിയിട്ടും ആളുകൾ ചാടിക്കടന്നു പോവുകയാണ്. ഏലൂർ ടി .സി .സി ഷോപ്പിംഗ് കോംപ്ളക്സ് പരിസരത്ത് നിന്ന് തുടങ്ങി ബിനാനി പുരത്ത് എത്തുന്ന ബ്രിഡ്ജാണ്. ബിനാനി പുരത്തു നിന്ന് തിരിഞ്ഞ് പറവൂർ , ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യാൻ എളുപ്പമാണ്. പതാളവും മുപ്പത്തടവുമായി ബന്ധിപ്പിക്കുന്ന പെരിയാറിനു കുറുകെയുള്ള പ്രധാന പാലവും അsച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് കണ്ടെയിൻമെന്റ് സോണിലാണ്. ഏലൂരും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.